. കുടുംബത്തിലെ രാഷ്ട്രീയക്കാരന്‍ ചാണ്ടി ഉമ്മനെന്നും അച്ചു
കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കു മറുപടിയുമായി അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും എന്നും ഉമ്മന്‍ ചാണ്ടിയുടെ മകളായി മാത്രം അറിയപ്പെടാനാണ് ഇഷ്ടമെന്നും അച്ചു ഉമ്മന്‍ മാധ്യമങ്ങളോടു പറഞ്ഞു.
പൊതുപ്രവര്‍ത്തന രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ല. മരണം വരെ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ എന്ന പേരില്‍ അറിയപ്പെടാനാണ് ഇഷ്ടം. കുടുംബത്തിലെ രാഷ്ട്രീയക്കാരന്‍ ചാണ്ടി ഉമ്മനാണ്. ചാണ്ടി ഉമ്മന്‍ യോഗ്യനാണ്. പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. അത് ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍നിന്ന് വേണമെന്നു പറഞ്ഞാല്‍ അത് കുടുംബത്തിന് കിട്ടുന്ന അംഗീകാരമാണ്. അച്ചു ഉമ്മന്‍ പറഞ്ഞു.
അതേ സമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളിലൊരാളെ മത്സരിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ വ്യക്തമാക്കി. അത്തരത്തില്‍ വാര്‍ത്ത വന്നത് തീര്‍ത്തും തെറ്റിദ്ധാരണാജനകമാണ്. സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകുമോ എന്ന ചോദ്യത്തിനാണ് പ്രതികരിച്ചത്. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നും പരിഗണിക്കും എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും സുധാകരന്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാണ് സ്ഥാനാര്‍ത്ഥി എന്ന് പറഞ്ഞിട്ടില്ല. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായും ആലോചിക്കും എന്നാണ് ഉദ്ദേശിച്ചത്. സ്ഥാനാര്‍ത്ഥി ആര് എന്നതില്‍ ഒരു തര്‍ക്കവും പാര്‍ട്ടിയില്‍ ഉണ്ടാകില്ല എന്നാണ് താന്‍ വ്യക്തമാക്കിയത്. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്നും സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.