സജി ചെറിയാന്‍റേത് നാക്കുപിഴ, രാജിവെക്കേണ്ട : എം.എ ബേബി

Latest News

ന്യൂഡല്‍ഹി :ഭരണഘടനയെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന്‍ രാജിവെക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി.അദ്ദേഹത്തിന് നാക്കു പിഴയാണ് സംഭവിച്ചത്. പ്രസംഗത്തില്‍ ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല.രാജ്യത്തെ ഭരണകൂടസംവിധാനത്തിനുള്ളില്‍ ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന വിഷയങ്ങളെല്ലാമാണ് സജി ചെറിയാന്‍ പരാമര്‍ശിച്ചത്.ഭരണഘടനയ്ക്ക് എതിരായി ഒന്നുംതന്നെ താന്‍ ഉദ്ദേശിച്ചില്ല എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രസംഗത്തിനിടയില്‍ ആളുകള്‍ക്ക് നാക്കുപിഴ സംഭവിക്കുന്നത് സാധാരണയാണ്. തുടര്‍ന്ന് ദുര്‍വ്യാഖ്യാനങ്ങളും ഉണ്ടാകും. ഇതിന്‍റെ പേരില്‍ മന്ത്രി രാജി വയ്ക്കേണ്ട ആവശ്യമില്ല.നന്നായി പ്രവര്‍ത്തിക്കുന്ന മന്ത്രിയാണ് സജി ചെറിയാന്‍.മന്ത്രിതന്നെ കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ട്. ഇനി ഇതിന്‍റെ പേരില്‍ വിവാദം ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും എം.എ ബേബി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *