തിരുവനന്തപുരം:ഇന്ത്യന്‍ ഭരണഘടനയെ ആക്ഷേപിച്ചു സംസാരിച്ചതിന്‍റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനെതിരെ ലഭിച്ച പരാതിയില്‍ പൊലീസ് കേസെടുത്തു.
തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് കീഴ് വായ്പ്പൂര് പോലീസ് കേസെടുത്തത്. 1971ലെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്സ് ടു നാഷണല്‍ ഓണര്‍ ആക്ട് സെക്ഷന്‍ 2 പ്രകാരമാണ് കേസ്. ഭരണഘടനയെ അവഹേളിച്ച വകുപ്പാണ് ചുമത്തിയത്.
മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്നകുറ്റമാണ്. തിരുവല്ല ഡിവൈഎസ്പി ക്കാണ് അന്വേഷണചുമതല.പരാതിയുടെ ഉള്ളടക്കവും പ്രസംഗത്തിന്‍റെ സിഡിയും പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് നിയമോപദേശത്തിനായി നല്‍കിയെന്ന് ഡിവൈഎസ്പി അറിയിച്ചു.
വിവാദ പ്രസംഗത്തിന്‍റെ പേരില്‍ മറ്റു ഒമ്പത് പരാതികള്‍ കൂടി പൊലീസിനു ലഭിച്ചിട്ടുണ്ട്. അതേസമയം സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം കൂടി രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം