സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു

Kerala

പുതിയ പാര്‍ട്ടി രൂപീകരിക്കും

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ഇടഞ്ഞുനില്‍ക്കുന്ന സച്ചിന്‍
പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ അദ്ദേഹം തയ്യാറെടുക്കുന്നതായാണ് വിവരം.പ്രഗതിശീല്‍ കോണ്‍ഗ്രസ്’ എന്ന പേരിലാവും പുതിയ പാര്‍ട്ടി രൂപീകരിക്കുക. ജൂണ്‍ 11ന് പുതിയ പാര്‍ട്ടി സംസച്ചിന്‍ പൈലറ്റിന്‍റെ പിതാവ് രാജേഷ് പൈലറ്റിന്‍റെ ചരമ വാര്‍ഷിക ദിനമായ അന്ന് റാലി നടത്തിയായിരിക്കും പ്രഖ്യാപനം.
സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടുമായുള്ള തര്‍ക്കങ്ങള്‍ പരിഹാരം കണ്ടെത്താന്‍ ഹൈക്കമാന്‍ഡ് ഊര്‍ജിത ശ്രമങ്ങളാണ് നടത്തിവന്നിരുന്നത്. മേയ് അവസാനം ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇരുവരുമായി ചര്‍ച്ച നടത്തുകയും പ്രശ്നങ്ങള്‍ പരിഹരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നത്.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്‍റെ സ്ഥാപനം ഐപാക് ആണ് പുതിയ പാര്‍ട്ടി രൂപീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
വസുന്ധര രാജെ സര്‍ക്കാരിലെ അഴിമതിക്കെതിരെ നടപടി, രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പുനഃസംഘടന, ചോദ്യക്കടലാസ് ചോര്‍ച്ച പ്രശ്നത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്കു നഷ്ടപരിഹാരം എന്നീ ആവശ്യങ്ങളാണ് രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ സച്ചിന്‍ മുന്നോട്ടുവച്ചിരുന്നത്. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയിലും സച്ചിന്‍ ഈ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചതായും രാഹുല്‍ ഗാന്ധി ഇതെല്ലാം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *