ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ വോട്ടിംഗ് അവബോധ കാമ്പയിനുള്ള ദേശീയ ഐക്കണ്‍ ആയി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.2024 ലോക്സഭാ തെരഞ്ഞെടുപ്പിലുള്‍പ്പെടെ വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനുള്ള പദ്ധതികളുടെ മുഖമായി ടെണ്ടുല്‍ക്കറെ ബുധനാഴ്ച ചേരുന്ന യോഗത്തില്‍ ഔദ്യോഗികമായി നിയമിക്കും. മൂന്ന് വര്‍ഷത്തെ കരാറിലാണ് നിയമനം.വോട്ട് ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനായി പ്രശസ്തരെ ഐക്കണുകളായി പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പതിവാണ്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കായികതാരങ്ങളായ എം.എസ്. ധോണി, എം.സി. മേരി കോം, അഭിനേതാക്കളായ ആമിര്‍ ഖാന്‍, പങ്കജ് ത്രിപാഠി എന്നിവരെ ദേശീയ ഐക്കണുകളായി നിയമിച്ചിരുന്നു.
