സച്ചിന്‍പൈലറ്റ് ചതിയന്‍, മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡിന് കഴിയില്ല:ഗെലോട്ട്

Latest News

രാജസ്ഥാനില്‍ പോര് മുറുകുന്നു, മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് ഗെലോട്ട്

ജയ്പൂര്‍:രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനംനല്‍കിയില്ലെങ്കില്‍ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ നിന്നും രാജി വച്ചേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെസ്ഥാനം ഒഴിയില്ലെന്ന നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. തന്നെ മാറ്റുമെന്ന് ആര് പറഞ്ഞുവെന്ന് ഗെലോട്ട് ചോദിച്ചു. സച്ചിന്‍ പൈലറ്റ് ചതിയനാണെന്നാണ് എംഎല്‍എമാര്‍ പറയുന്നതെന്നും സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ഗെലോട്ട് വ്യക്തമാക്കി. 10 എംഎല്‍എമാരുടെ പിന്തുണ കൂടിയില്ലാത്ത സച്ചിന്‍ പൈലറ്റിനെ ഹൈക്കമാന്‍ഡിന് മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ല.അദ്ദേഹം ചതിയനാണ്. പാര്‍ട്ടിയെ വഞ്ചിച്ചയാളാണ്.സ്വന്തം സര്‍ക്കാറിനെ താഴെയിറക്കാന്‍ ശ്രമിച്ച പാര്‍ട്ടി പ്രസിഡന്‍റിനെ ഇന്ത്യയില്‍ ആദ്യമായി കാണുകയായിരിക്കാം. 2020ല്‍ പൈലറ്റ് പക്ഷം നടത്തിയ വിമത നീക്കത്തെ സൂചിപ്പിച്ചുകൊണ്ട് ഗെലോട്ട് പറഞ്ഞു.സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നത് അടിയന്തരമായി പരിഗണിച്ചില്ലെങ്കില്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് തടയുമെന്ന ഭീഷണി ഗുര്‍ജര്‍വിഭാഗം ആവര്‍ത്തിച്ചിരുന്നു. അവശേഷിക്കുന്ന ഒരുവര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന ആവശ്യമാണ് സച്ചിന്‍ പൈലറ്റ് ഉന്നയിക്കുന്നത്. ഹൈക്കമാന്‍ഡ് വച്ച് നീട്ടിയ ദേശീയ അധ്യക്ഷ പദവി നിരസിച്ച ഗെലോട്ട്, മുഖ്യമന്ത്രി കസേര ഒഴിയാന്‍ സന്നദ്ധനുമല്ല. ഡിസംബര്‍ വരെ കാക്കാനാണ് സച്ചിന്‍ പൈലറ്റിന്‍റെ നീക്കമെന്നാണ് വിവരം. മധ്യപ്രദേശിലെത്തിയ ഭാരത് ജോഡോ യാത്രക്കൊപ്പം ചേര്‍ന്ന് തന്‍റെ നിലപാട് രാഹുല്‍ ഗാന്ധിയേയും, പ്രിയങ്ക ഗാന്ധിയേയും സച്ചിന്‍ പൈലറ്റ് അറിയിച്ചിട്ടുണ്ട്.
മധ്യപ്രദേശ് കഴിഞ്ഞാല്‍ യാത്ര രാജസ്ഥാനിലേക്ക് കടക്കും. നാല്‍പതിലധികം സീറ്റുകളില്‍ സ്വാധീനമുള്ള ഗുര്‍ജറുകള്‍ക്ക് മേല്‍ക്കൈയുള്ള സ്ഥലങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുമെന്ന പ്രതീക്ഷയിലാണ് ഗുര്‍ജറുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചത്.അതേസമയം ഭൂരിപക്ഷ പിന്തുണയുമായി നില്‍ക്കുന്ന അശോക് ഗലോട്ടിനെ എങ്ങനെ അനുനയിപ്പിക്കമെന്നതില്‍ നേതൃത്വത്തിന് ധാരണയില്ല.

Leave a Reply

Your email address will not be published. Required fields are marked *