തിരുവനന്തപുരം : സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് മാതൃകപരമായ പ്രവര്‍ത്തനം നടത്തുന്നുവെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജു. സംസ്ഥാനത്തെ വിവിധ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ‘വര്‍ണ്ണച്ചിറകുകള്‍ 2022-23’ ഫെസ്റ്റിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രത്യേക ശ്രദ്ധയും പരിചണവും ആവശ്യമായ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും വനിത ശിശുവികസന വകുപ്പ് പ്രാധാന്യം നല്‍കുന്നു. തിരുവനന്തപുരം വഴുതക്കാട് ഗവ. വിമന്‍സ് കോളേജില്‍ നടന്ന ചടങ്ങില്‍ മന്ത്രി വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ പ്രിയങ്ക ജി ഐ.എ.എസ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ജില്ലാ വികസന കമ്മീഷണര്‍ അനുകുമാരി ഐ.എ.എസ്, പ്രൊഫ. അലിയാര്‍, ഗവ. വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ചാന്ദിനി സാം തുടങ്ങിയവര്‍ പങ്കെടുത്തു.