കുമളി: കര്‍ണ്ണാടക മംഗളൂരുവില്‍ ഓട്ടോയില്‍ കുക്കര്‍ സ്ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തിയില്‍ പൊലീസ് വാഹന പരിശോധന ശക്തമാക്കി.
തമിഴ്നാട്ടില്‍നിന്നും കേരളത്തിലേക്കും തിരിച്ചും പോകുന്ന മുഴുവന്‍ വാഹനങ്ങളും പരിശോധിക്കാന്‍ തമിഴ്നാട് ഡി.ജി.പി ശൈലേന്ദ്ര ബാബുവാണ് ഉത്തരവിട്ടത്.ഇതേതുടര്‍ന്ന് തിങ്കളാഴ്ച സംസ്ഥാന അതിര്‍ത്തിയിലെ മുഴുവന്‍ റോഡുകളിലും തമിഴ്നാട് പൊലീസ് സംഘം കര്‍ശന വാഹന പരിശോധനയുമായി രംഗത്തെത്തി.ശബരിമല തീര്‍ത്ഥാടന കാലമായതിനാല്‍ വാഹനങ്ങളുടെ വന്‍ തിരക്കാണ് നിരത്തുകളില്‍. ഉള്‍പ്പടെ ചെറുതും വലുതുമായ മുഴുവന്‍ വാഹനങ്ങളും പൊലീസ് സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. കുമളി അതിര്‍ത്തിയില്‍ ഗുഢല്ലൂര്‍ ഇന്‍സ്പെക്ടര്‍ പിച്ചൈ മണിയുടെ നേതൃത്വത്തിലാണ് പരിശോധന.