കൊച്ചി: കളമശേരി സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനമെങ്ങും അതീവ ജാഗ്രതയുണ്ടായി. കണ്‍ട്രോള്‍ റൂം തുറക്കുകയും ബസ് സ്റ്റാന്‍ഡുകളിലും ഷോപ്പിംഗ് മാളുകളിലും റെയില്‍വെ സ്റ്റേഷനുകളിലും പൊലീസ് വ്യാപക പരിശോധന നടത്തുകയും ചെയ്തു. ഹെലികോപ്റ്ററില്‍ സൈന്യം നിരീക്ഷണ പറക്കലും നടത്തി. ഇടുക്കിയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി. കമ്പംമെട്ട്, കുമളി, ബോഡിമെട്ട്, ചിന്നാര്‍ ചെക്ക്പോസ്റ്റുകളിലാണ് പൊലീസ് സംഘം പരിശോധന നടത്തിയത്. അന്യസംസ്ഥാനത്തേക്ക് പോകുന്ന വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ആളുകളുടെ യാത്ര രേഖകള്‍, ഐഡന്‍റിറ്റി, ഫോണ്‍ നമ്പര്‍, വണ്ടി നമ്പര്‍ തുടങ്ങിയവ പരിശോധിച്ചു. ഇതിനോടൊപ്പം സമാന്തര പാതകള്‍ കേന്ദ്രീകരിച്ച് വാഹന പട്രോളിങ്ങും നടത്തി