തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 5906 അധ്യാപകരെ നിയമിക്കാന്‍ ശിപാര്‍ശ. 2313 സ്കൂളുകളിലായാണ് 5906 പുതിയ തസ്തികകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് ശിപാര്‍ശ നല്‍കിയിരിക്കുന്നത്.നാല് വര്‍ഷത്തിനു ശേഷമാണ് തസ്തിക നിര്‍ണയം നടക്കുന്നത്.99 അനധ്യാപക തസ്തികകള്‍ അംഗീകരിക്കാനും ശിപാര്‍ശ നല്‍കി. വിദ്യാര്‍ഥികളുടെ എണ്ണം കൂടിയതിനനുസരിച്ച് പുതിയ തസ്തികകള്‍ നിര്‍ണയിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ മലപ്പുറത്താണുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പ് ശിപാര്‍ശ ധനവകുപ്പിന് കൈമാറി.