കൊച്ചി : മെയ് 31 നകം സംസ്ഥാനത്ത് 10 സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകള്‍ആരംഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.എളംകുളത്തെ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണയില്‍മാറ്റം വരണം. അതിവിപുലമായ ഇടപെടലുകളാണ് സര്‍ക്കാര്‍ഇതിനായി നടത്തുന്നത്. കക്കൂസ് മാലിന്യം ഉള്‍പ്പെടെ കൈകാര്യം ചെയ്യാന്‍ സംസ്ഥാനത്ത് കൂടുതല്‍പ്ലാന്‍റുകള്‍അനിവാര്യമാണ്. ജനങ്ങളെ വസ്തുതകള്‍ബോധ്യപ്പെടുത്തി ഇത്തരം പ്ലാന്‍റുകള്‍ പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു.
എളംകുളത്തെ 5 എം എല്‍ ഡി ശേഷിയുള്ള സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റില്‍കൊച്ചിയിലെ അഞ്ച് വാര്‍ഡുകളിലെ കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മലിനജലമാണ് ശുദ്ധീകരിക്കുന്നത്. ഇതിനായി 1800 വീടുകളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വീടുകളെ ഈ ശൃംഖലയുമായി ബന്ധിപ്പിക്കാന്‍63 കോടി രൂപയുടെ പദ്ധതി റീബില്‍ഡ് കേരളയുടെ നേതൃത്വത്തില്‍നടക്കുകയാണ്. ഇതിന് പുറമേ 5 എം എല്‍ ഡിയുടെ മറ്റൊരു പ്ലാന്‍റ് കൂടി നിലവിലെ പ്ലാന്‍റിനുള്ളില്‍ തന്നെ നടപ്പിലാക്കുകയാണ്. ഇതോടെ ശേഷി 10 എം എല്‍ ഡിയായി വര്‍ധിക്കും. 185 കോടി രൂപയുടെ പദ്ധതിയിലൂടെ കൊച്ചിയിലെ അഞ്ച് വാര്‍ഡുകളില്‍ കൂടി ഈ സംവിധാനം സാധ്യമാക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്ലാന്‍റിന്‍റെ നിലവിലെ പ്രവര്‍ത്തനവും നിര്‍മ്മാണ പുരോഗതിയും മന്ത്രി വിലയിരുത്തി. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം ജി രാജമാണിക്യം, തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.