സംസ്ഥാനത്ത് സാമ്പത്തിക വളര്‍ച്ച 12.1 ശതമാനമായി ഉയര്‍ന്നു

Kerala

. പൊതുകടം വര്‍ദ്ധിച്ചു. റവന്യൂ വരുമാനത്തിലും വര്‍ദ്ധന
. കേരള ബജറ്റ് ഇന്ന്

തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തികവളര്‍ച്ച 12.1 ശതമാനമായി ഉയര്‍ന്നു. സംസ്ഥാന ബജറ്റിന് മുന്നോടിയായി പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ചു. 2012-13 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കോവിഡിന് ശേഷം സംസ്ഥാനത്തിന്‍റെ ഉത്തേജക പദ്ധതികള്‍ വളര്‍ച്ചയ്ക്ക് സഹായകമായെന്നാണ് വിലയിരുത്തുന്നത്.
സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പ പൊതു കടത്തില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര നയങ്ങള്‍ സംസ്ഥാനത്തിന് തിരിച്ചടിയായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്തിന്‍റെ പൊതുകടം 2.1 ലക്ഷം കോടിയായി ഉയര്‍ന്നു. ആഭ്യന്തരകടം 10.67 ശതമാനം വര്‍ദ്ധിച്ചു.പൊതു കടബാധ്യതയില്‍ 95.93 ശതമാനവും ആഭ്യന്തരകടമാണ്.കിഫ്ബി അടക്കമുള്ള വിവിധസ്ഥാപനങ്ങളുടെ വായ്പകള്‍ സംസ്ഥാനത്തിന്‍റെ പരിധിയില്‍ കൊണ്ടുവന്നത് സംസ്ഥാനത്തിന്‍റെ പൊതുകടം ഉയര്‍ത്തിയിട്ടുണ്ട്. റവന്യൂ വരുമാനം12.86 ശതമാനമായി വര്‍ദ്ധിച്ചു.സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കും.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. കിഫ്ബി വഴി മാറ്റിവയ്ക്കുന്ന തുകയില്‍ വലിയ തോതില്‍ കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *