സംസ്ഥാനത്ത് രണ്ടാഴ്ച സമ്പൂര്‍ണ അടച്ചുപൂട്ടല്‍<>br ശുപാര്‍ശ ചെയ്ത് വിദഗ്ധ സമിതി;
തീരുമാനം ഇന്ന്

Latest News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയാന്‍ രണ്ടാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിര്‍ദേശിച്ച് കോവിഡ് വിദഗ്ധ സമിതി.
ജനിമക മാറ്റം വന്ന വൈറസിന്‍റെ വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ മാത്രമാണ് മാര്‍ഗമെന്നാണ് സമിതി വിലയിരുത്തുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരെ പരമാവധി തടയുക എന്നതാണ് പ്രതിരോധത്തിന്‍റെ പ്രധാന മാര്‍ഗമെന്നും സമിതി വിലയിരുത്തുന്നു. എന്നാല്‍, സര്‍ക്കാരും പ്രതിപക്ഷവും ഇതിനോട് യോജിച്ചിട്ടില്ല. ശുപാര്‍ശയില്‍ ഇന്നു ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ തന്നെ തീരുമാനം ഉണ്ടാകും.ലോക്ഡൗണ്‍ ആവശ്യമില്ലെന്നും കര്‍ശന നിയന്ത്രണങ്ങള്‍ മതിയെന്നുമുള്ള തീരുമാനത്തിലായിരുന്നു ഇടതു മുന്നണിയും സര്‍ക്കാരും.
പ്രതിപക്ഷവും ഇതിനോടു യോജിക്കുന്നുണ്ട്. സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലാകുമെന്നാണു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.
പഞ്ചാബിലും ഹരിയാനയിലും രണ്ടാം തരംഗം ഉണ്ടായപ്പോള്‍ ലോക്ഡൗണ്‍ വേണമെന്ന് അവിടത്തെ ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടെങ്കിലും സര്‍ക്കാരുകള്‍ അംഗീകരിച്ചില്ല. ഇതിന്‍റെ ദുരന്തമാണു ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വൈറസ് അതിവേഗം വ്യാപിച്ചതെന്നും കോവിഡ് വിദഗ്ധ സമിതിയിലെ പല അംഗങ്ങളും വ്യക്തമാക്കി. ഇവയെല്ലാം സര്‍വകക്ഷി യോഗം വിലയിരുത്തി അന്തിമ തീരുമാനമെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *