സംസ്ഥാനത്ത് പ്രതിപക്ഷം നുണകളുടെ മഴ
വെള്ളപ്പാച്ചിലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി

Kerala

കണ്ണൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലപര്യടനത്തിന് തുടക്കമായി. ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന പര്യടനത്തില്‍ 46 കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി എത്തുക. ധര്‍മ്മടത്തെ ചെമ്പിലോട്ട് നിന്നാണ് മുഖ്യമന്ത്രിയുടെ ബൂത്ത് തല പ്രചാരണം തുടങ്ങിയത്.
ബജറ്റ് പദ്ധതികള്‍ക്കപ്പുറം കേരളത്തില്‍ അരലക്ഷം കോടി രൂപയുടെ വികസനം കൊണ്ടു വരാനാണ് കിഫ്ബി വഴി സര്‍ക്കാര്‍ ശ്രമിച്ചതെന്നും എന്നാല്‍ കിഫ്ബിയെ തകര്‍ക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിച്ചതെന്നും പിണറായി പറഞ്ഞു. ഓഖി ദുരന്തം വന്നപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പ്രതിപക്ഷം അതിനെതിരേയും പാര വയ്ക്കാനാണ് ശ്രമിച്ചതെന്നും പിണറായി കുറ്റപ്പെടുത്തി.പ്രസംഗത്തിനൊടുവില്‍ ജനങ്ങളോട് മുഖ്യമന്ത്രി വോട്ട് തേടുകയും ചെയ്തു. സിപിഎമ്മിനായി ധര്‍മ്മടത്ത് ഞാന്‍ തന്നെ മത്സരിക്കണമെന്നാണ് പാര്‍ട്ടി തീരുമാനിച്ചത്. നാടിന്‍റെ പേര് ചീത്തയാക്കുന്ന ഒരു കാര്യവും സര്‍ക്കാര്‍ ചെയ്തിട്ടില്ല. തുടര്‍ന്നും പിന്തുണ വേണമെന്നും പിണറായി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്ത് പ്രതിപക്ഷം നുണകളുടെ മഴവെള്ളപ്പാച്ചിലുണ്ടാക്കി. കേരളത്തിലെ ജനങ്ങളെ അതിന്‍റെ കൂടെ ഒഴുക്കാന്‍ കഴിഞ്ഞില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്താണുണ്ടായതെന്ന് നമ്മള്‍ കണ്ടതാണ്. നാടിന്‍റെ പേരിന് ദോഷമുണ്ടാക്കുന്ന ഒന്നും എല്‍.ഡി.എഫ് ചെയ്തിട്ടില്ല. യു.ഡി.എഫ് നുണകള്‍ക്ക് മറുപടി പറയാന്‍ ഭരണപക്ഷത്തെ നിര്‍ബന്ധിക്കുന്നുവെന്നും പിണറായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *