സംസ്ഥാനത്ത് കോവിഡ്
മരണനിരക്ക് കുറയുന്നു

Latest News

കണ്ണൂര്‍: രാജ്യത്ത് കോവിഡ് വ്യാപനത്തിന്‍െറ പ്രഭവകേന്ദ്രമായി കേരളം മാറുന്ന ആശങ്കകള്‍ക്കിടയിലും മരണനിരക്ക് കുറയുന്നത് ആശ്വാസമാകുന്നു. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ജനുവരിയില്‍ മരണനിരക്ക് കുറവാണ്. ജനുവരി 27വരെ 591 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മൂന്നു മാസങ്ങളില്‍ കോവിഡ് മരണം 700 കടന്നിരുന്നു. ഡിസംബര്‍828, നവംബര്‍760, ഒക്ടോബര്‍742 എന്നിങ്ങനെയാണ് മരണനിരക്ക്. സെപ്റ്റംബറില്‍ ഇത് 448 ആയിരുന്നു.
സംസ്ഥാനത്ത് ആദ്യ കോവിഡ് സ്ഥിരീകരിച്ച് 59 ദിവസം കഴിഞ്ഞാണ് ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ 11 മുതല്‍ ജനുവരി 28 വരെ തുടര്‍ച്ചയായ 200 ദിവസവും കോവിഡ് മരണങ്ങളുണ്ടായി. ഡിസംബറില്‍ എട്ട് ദിവസം മരണസംഖ്യ മുപ്പതിന് മുകളിലായി. ഇതുവരെ 63 തവണയാണ് ദിവസേന 25നും 30നും ഇടയില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 68 ശതമാനവും നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ്. ഡിസംബര്‍ ഒമ്ബതിനാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മരണം (35) റിപ്പോര്‍ട്ട് ചെയ്തത്. ആകെ 3663 മരണമാണ് ഇതുവരെയുണ്ടായത്. ഇതില്‍ 2771 പേരും 60 വയസ്സിനു മുകളിലും 747 പേര്‍ 41നും 59നും ഇടയിലും പ്രായമുള്ളവരാണ്. 18നും 40നും ഇടയിലുള്ള യുവാക്കളില്‍ കോവിഡില്‍ ജീവന്‍ നഷ്ടമായി. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ മരണം729. കുറവ് ഇടുക്കിയിലും 32. ഇതുവരെ 9,05,591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ മരണസംഖ്യ 3663ല്‍ ഒതുങ്ങിയത് ആരോഗ്യവകുപ്പിന്‍െറ ജാഗ്രതയുടെ നേട്ടമായാണ് കാണുന്നത്. നിലവില്‍ രാജ്യത്തെ കോവിഡ് രോഗികളില്‍ 70 ശതമാനവും കേരളം, മഹാരാഷ്ട്ര ജില്ലകളിലാണെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുമ്ബോള്‍ സംസ്ഥാനത്ത് 0.40 ശതമാനം മാത്രമാണ് മരണനിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *