തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ കല്‍പിത സര്‍വകലാശാലകള്‍ വരുന്നു. യുജിസി വ്യവസ്ഥകള്‍ പൂര്‍ണമായി പാലിക്കുന്ന കോളജുകള്‍ക്കു സര്‍ക്കാര്‍ നിയന്ത്രണത്തിനു വിധേയമായി പദവി നല്‍കാമെന്നാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ശുപാര്‍ശ.
ഇതിനായി പ്രത്യേക നിയമം കൊണ്ടു വരും. കോളജിന്‍റെ പാരമ്പര്യം, അടിസ്ഥാന സൗകര്യങ്ങള്‍, അധ്യാപകരുടെയും ജീവനക്കാരുടെയും എണ്ണം, റാങ്കിങ്, അക്രഡിറ്റേഷന്‍ തുടങ്ങിയവ പരിശോധിച്ചാവും അര്‍ഹരെ കണ്ടെത്തുക.കല്‍പിത സര്‍വകലാശാലകളുടെ അടിസ്ഥാന യോഗ്യതകള്‍ യുജിസി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എയ്ഡഡ് കോളജുകള്‍ കല്‍പിത സര്‍വകലാശാലയായി മാറിയാല്‍ അധ്യാപകരുടെയും മറ്റും ശമ്ബളം തുടര്‍ന്നും സര്‍ക്കാര്‍ വഹിക്കുമോ എന്ന കാര്യത്തില്‍ നയ തീരുമാനം എടുക്കണം. ശമ്ബളം നല്‍കാനുള്ള ബാധ്യതയില്‍ നിന്നു സര്‍ക്കാര്‍ പിന്മാറിയാല്‍ അവ സ്വാശ്രയ കല്‍പിത സര്‍വകലാശാലകള്‍ ആകും. അതു നിലവില്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും പ്രതിഷേധത്തിന് ഇടയാക്കും. സ്വാശ്രയ കല്‍പിത സര്‍വകലാശാല ആയി മാറിയാല്‍ ഫീസ് വര്‍ധിക്കും.യുജിസി പോര്‍ട്ടലില്‍ ലഭ്യമായ വിവരം അനുസരിച്ച് കേരളത്തിലെ 5 കോളജുകള്‍ക്ക് എങ്കിലും കല്‍പിത സര്‍വകലാശാല ആകാന്‍ യോഗ്യതയുണ്ട്.