തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. വ്യാഴാഴ്ച 45 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് വര്‍ധിച്ചത്, വെള്ളിയാഴ്ച 10 രൂപ കൂടി വര്‍ധിച്ചതോടെ വര്‍ധന ഗ്രാമിന് 55 രൂപയായി.ഒരു പവന്‍ സ്വര്‍ണത്തിന് രണ്ടു ദിവസത്തിനിടെ 440 രൂപയാണ് വര്‍ധിച്ചത്. വെള്ളിയാഴ്ചത്തെ സ്വര്‍ണവില ഗ്രാമിന് 4565 രൂപയും പവന് 36520 രൂപയുമാണ്.ഗ്രാമിന് 4555 രൂപയായിരുന്നു വ്യാഴാഴ്ചത്തെ വില. അത് മുന്നത്തെ ദിവസം ഇത് 4510 രൂപയായിരുന്നു. അതിന് മുമ്ബ് അഞ്ച് ദിവസത്തോളം ഗ്രാമിന് 4500 രൂപയായിരുന്നു. ഇതിന് ശേഷമാണ് കഴിഞ്ഞ രണ്ട് ദിവസമായുള്ള വര്‍ധന.സ്വര്‍ണ വ്യാപാര മേഖലയില്‍ ബിഐഎസ് ഹോള്‍മാര്‍ക് മുദ്ര നിര്‍ബന്ധമാക്കല്‍, സ്പോട് എക്ചേഞ്ച് തുടങ്ങിയ മാറ്റങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വെര്‍ മെര്‍ചന്‍റ്സ് അസോസിയേഷന്‍ പറയുന്നു.വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമായാണ് സ്വര്‍ണത്തെ കേരള ജനത കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.