- ഓറഞ്ച് അലര്‍ട്ട് മൂന്ന് ജില്ലകളില്‍ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പില്‍ മാറ്റം . കേന്ദ്ര കാലവസ്ഥാ നിരീക്ഷണ വകുപ്പ് നേരത്തെ പ്രഖ്യാപിച്ച 11 ജില്ലകളിലെ ഓറഞ്ച് ജാഗ്രത മൂന്ന് ജില്ലകള്‍ മാത്രമായി ചുരുക്കുകയായിരുന്നു. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യയതുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ 12 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത് അത് പിന്‍വലിച്ചിട്ടുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം കോട്ടയം ജില്ലകളില്‍ യോല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നാളെ ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.നാളെമുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. ഇത് മുന്നില്‍കണ്ടാണ് ഇടുക്കി ഡാം തുറന്ന് വിടേണ്ടി വന്നത്. നാളെ മുതലുള്ള അഞ്ച് ദിവത്തേക്ക് ഇടിമിന്നലേടുകൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദം നല്‍കിയ മുന്നറിയിപ്പ്. കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് മുന്നില്‍ കണ്ട് വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ വീടുകളില്‍ താമസിക്കുന്നവരെയും നദിക്കരയില്‍ അപകടകരമായ സാഹചര്യങ്ങളില്‍ വസിക്കുന്നവരെയും മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മലയോരങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവരുള്‍പ്പെടെ കര്‍ശനമായ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പകല്‍സമയം മഴ മാറിനില്‍ക്കുന്നതുകണ്ട് അമിത ആത്മവിശ്വാസം കാണിക്കേണ്ടതില്ലെന്നും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്കും മാറ്റങ്ങള്‍ സംഭവിക്കാം. അതിനാല്‍ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.