തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാനപ്പെട്ട 30 റോഡുകളുടെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പ് സമര്‍പ്പിച്ച പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരം.പദ്ധതികളുടെ നടത്തിപ്പിനായി 506.14 കോടി രൂപ അനുവദിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കി. സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് (സി. ആര്‍. ഐ. എഫ് )ഇല്‍നിന്നാണ് തുക അനുവദിച്ചത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മുപ്പത് റോഡുകളുടെ നവീകരണത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്. ആകെ 403.25 കിലോമീറ്റര്‍ റോഡാണ് പദ്ധതിപ്രകാരം നവീകരിക്കപ്പെടുക.
റോഡുകളുടെ പുനരുദ്ധാരണനവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു