സംസ്ഥാനത്തെ തീയറ്ററുകള്‍
തുറക്കാന്‍ തീരുമാനം

Entertainment Kerala

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. എന്നാല്‍, സെക്കന്‍ഡ് ഷോ അനുവദിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിസന്ധിമൂലം അടഞ്ഞുകിടന്ന സമയത്തെ സാമ്ബത്തിക നഷ്ടങ്ങളുടെ കാര്യത്തില്‍ തീരുമാനമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി സംഘടന പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു.
തിയറ്ററുകള്‍ എപ്പോള്‍ തുറക്കാമെന്നുളള കാര്യം സംഘടനകള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്ന് തീരുമാനിക്കും. ഫിലിം ചേംബര്‍, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍, തിയറ്റര്‍ സംഘടനയായ ഫിയോക് എന്നീ സംഘടനകളുടെ പ്രതിനിധികളാണ് ഇന്ന് മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയില്‍ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *