സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

Latest News

മുംബൈ: പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹനുമായ സംഗീത് ശിവന്‍ ( 65) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യൂഹം ,യോദ്ധ, ഗാന്ധര്‍വ്വം, നിര്‍ണയം, ഡാഡി തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. യോദ്ധ എന്ന സിനിമയിലൂടെ എ.ആര്‍ റഹ്മാനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തി.
നിരവധി ഹിന്ദി സിനിമകളും സംവിധാനം ചെയ്തു. 1990 ല്‍ ഇറങ്ങിയ വ്യൂഹത്തിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ അരങ്ങേറ്റം. ജോണി എന്ന ചിത്രത്തിന് മികച്ച കുട്ടികള്‍ക്കുള്ള ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. സ്നേഹപൂര്‍വ്വം അന്ന ആയിരുന്നു അവസാനത്തെ മലയാള ചിത്രം. മലയാളം ചിത്രമായ രോമഞ്ചത്തിന്‍റെ ഹിന്ദി റീമേക്കായ കപ്കപിയി സംവിധാനം ചെയ്യാനിരിക്കുകയായിരുന്നു .1997 ല്‍ സണ്ണി ഡിയോള്‍ നായകനായ സോര്‍ എന്ന സിനിമയിലൂടെ ബോളിവുഡില്‍ തുടക്കം. സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂള്‍ ഹേ തും, അപ്ന സപ്ന മണി മണി, ഏക്ദ് പവര്‍ ഓഫ് വണ്‍, ക്ലിക്ക്, യാംല പഗ്ല ദീവാന 2 എന്നീ ഹിന്ദി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായഗ്രാഹകനുമായ അച്ഛന്‍ ശിവന്‍ തയ്യാറാക്കിയ ഡോക്യുമെന്‍ററികളില്‍ പ്രവര്‍ത്തിച്ചാണ് സിനിമ ലോകത്തേക്ക് പ്രവേശിച്ചത്.
ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍, സംവിധായകന്‍ സഞ്ജീവ് ശിവന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
ഭാര്യ: ജയശ്രീ. മക്കള്‍ :സജന ( സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ) ശാന്തനു ( ചലച്ചിത്ര പ്രവര്‍ത്തകന്‍ )

Leave a Reply

Your email address will not be published. Required fields are marked *