കല്‍പ്പറ്റ : സംവിധായകന്‍ പ്രകാശ് കോളേരിയെ(65) മരിച്ച നിലയില്‍ കണ്ടെത്തി. വയനാട്ടിലെ വീട്ടിലാണ് പ്രകാശിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനാണ്. പിതാവ് കുമാരന്‍റെയും മാതാവ് ദേവകിയുടെയും മരണത്തിന് ശേഷം വീട്ടില്‍ ഒറ്റക്കായിരുന്ന താമസമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഒറ്റക്ക് താമസിക്കുന്ന പ്രകാശിനെ കുറച്ചുദിവസമായി വീടിന് പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അവന്‍ അനന്തപത്മനാഭന്‍, വരും വരാതിരിക്കില്ല, മിഴിയിതളില്‍ കണ്ണീരുമായി, പാട്ടുപുസ്തകം തുടങ്ങിയവയാണ് പ്രകാശ് കോളേരി സംവിധാനം ചെയ്ത സിനിമകള്‍. 1987ലാണ് ആദ്യ ചിത്രമായ മിഴിയിതളില്‍ കണ്ണീരുമായി പുറത്തിറങ്ങിയത്. 2013ല്‍ പുറത്തിറങ്ങിയ പാട്ടുപുസ്തകം ആണ് അവസാന സിനിമ.