മുംബയ്: ഹിന്ദി സംഗീത സംവിധായകന്‍ ബപ്പി ലാഹിരി അന്തരിച്ചു. 69 വയസായിരുന്നു. മുംബയിലെ ക്രിട്ടികെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.ഒരു മാസത്തെ ആശുപത്രി ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി. തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഡിസ്കോ ശൈലി സംഗീതത്തെ ഇന്ത്യയില്‍ പ്രചരിപ്പിച്ചവരില്‍ പ്രമുഖനാണ്. 1980-90 കാലഘട്ടങ്ങളിലെ ജനപ്രിയ ഗായകനാണ് ബപ്പി ലാഹിരി. വര്‍ദത്, ഡിസ്കോ ഡാന്‍സര്‍, നമക് ഹലാല്‍,കമാന്‍ഡോ, ഷറാബി, ഡാന്‍സ് ഡാന്‍സ് തുടങ്ങി അനവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി.മലയാളത്തില്‍ ‘ ദ ഗുഡ് ബോയ്സ്’ സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കി. 2020 ല്‍ പുറത്തിറങ്ങിയ ബാഗി 3 എന്ന ചിത്രത്തിലായിരുന്നു അവസാനം സംഗീതം നല്‍കിയത്. 2014ല്‍ പശ്ചിമ ബംഗാളിലെ ശ്രാറാംപൂരില്‍ നിന്ന് ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.