ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.
ടോക്യോയില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. വിവിധ ലോക നേതാക്കളുടെയൊപ്പം ഷിന്‍സോ ആബേയ്ക്ക് നരേന്ദ്രമോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ചടങ്ങുകളില്‍ പങ്കെടുത്ത് ആദരം ആര്‍പ്പിക്കാനെത്തിയ നരേന്ദ്രമോദി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി കൂടിക്കാഴ്ചയും നടത്തി.
‘ഈ വര്‍ഷമാദ്യം ഞാന്‍ ടോക്കിയോയില്‍ ആയിരുന്നപ്പോള്‍, മുന്‍ പ്രധാനമന്ത്രി ആബെയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വീണ്ടും ഞാന്‍ തിരിച്ചെത്തുമെന്ന് കരുതിയിരുന്നില്ല. അദ്ദേഹം ഒരു മികച്ച നേതാവായിരുന്നു. അതിശയകരമായ വ്യക്തിയും, ഇന്ത്യ-ജപ്പാന്‍ സൗഹൃദത്തില്‍ ആത്മവിശ്വാസമുണ്ടായിരുന്ന ആളായിരുന്നു ഷിന്‍സോ ആബേ. ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ അദ്ദേഹം ജീവിക്കും!’ എന്ന് ശവസംസ്കാരത്തില്‍ പങ്കെടുത്ത ശേഷം നരേന്ദ്രമോദി സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചു.
അതേസമയം, ഷിന്‍സോ ആബെയുടെ ശവസംസ്കാര ചടങ്ങ് വളരെ വിപുലമായാണ് ജപ്പാന്‍ സര്‍ക്കാര്‍ നടത്തിയത്. രാഷ്ട്രീയ നേതാക്കളുടെ ശവസംസ്കാരം രാജ്യത്ത് ഔദ്യോഗികമായി നടത്തുന്ന രീതി ജപ്പാനില്ല. സര്‍ക്കാര്‍ നേതൃത്തില്‍ ശവസംസ്കാര ചടങ്ങുകള്‍ ലഭിച്ച രാജ്യത്തെ തന്നെ രണ്ടാമത്തെ രാഷ്ട്രീയനേതാവാണ് ആബേ. ദശാബ്ദങ്ങള്‍ക്ക് മുന്‍പായിരുന്നു ആദ്യത്തേത്.
ഇന്ത്യയുടെ വളര്‍ച്ചയില്‍ പ്രധാനമന്ത്രി ആബേ നല്‍കിയ സംഭാവന വളരെ വലുതാണ്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഇന്ത്യയുടെ സാമ്ബത്തിക രംഗത്തെ കൂടുതല്‍ മെച്ചപ്പെടുത്തി. വിശാലവും, തന്ത്രപരവും, സമഗ്രവുമായ വികസനത്തിന് അദ്ദേഹവുമായുള്ള ഇടപെടലുകള്‍ സഹായിച്ചു. ഇന്ത്യ എല്ലാ കാലത്തും ജപ്പാനുമായി നല്ല സൗഹൃദം കാത്ത് സൂക്ഷിക്കാന്‍ ആഗ്രഹിക്കും.പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത താങ്കള്‍ക്കും ആ ബന്ധം തുടര്‍ന്ന് കൊണ്ടുപോകാന്‍ കഴിയട്ടെ എന്നും മോദി കൂട്ടിച്ചേര്‍ത്തു.
