ഷാര്‍ജയില്‍ കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

Top News

ഷാര്‍ജ: കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയില്‍ നിയമങ്ങള്‍ കര്‍ശനമാക്കുമെന്ന് ഷാര്‍ജ. കുടുംബങ്ങള്‍ താമിസിക്കുന്ന മേഖലയില്‍ അവിവാഹിത താമസിക്കുന്നില്ലെന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തും.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോ?ഗത്തിലാണ് തീരുമാനം. ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര യോഗത്തിലാണ് റെഡിസന്‍ഷ്യന്‍ നിയമങ്ങള്‍ കര്‍ശനമാക്കേണ്ടതിന്‍റെ നിര്‍ദേശം ഉയര്‍ന്നത്.ഷാര്‍ജ എമിറേറ്റില്‍ താമസിക്കുന്ന അവിവാഹിതരുടെ പാര്‍പ്പിട സ്ഥിതിയും നിലവിലെ നിയമങ്ങള്‍ എന്തൊക്കെയാണെന്നും വിശദീകരിക്കുന്ന സമീപകാല റിപ്പോര്‍ട്ട് കൗണ്‍സില്‍ അവലോകനം ചെയ്തു. സാഹചര്യത്തിന്‍റെ സാമൂഹിക, സാമ്പത്തിക, സുരക്ഷാ ആഘാതങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചു.
ഷാര്‍ജയില്‍, ചില റെസിഡന്‍ഷ്യല്‍ ഏരിയകള്‍ കുടുംബങ്ങള്‍ക്ക് മാത്രമുള്ളതാണ് . ഈ പ്രദേശങ്ങളില്‍ അവിവാഹിതര്‍ താമസിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ പതിവായി പരിശോധനകള്‍ നടത്താറുമുണ്ട് . ഈയിടെ റെസിഡന്‍ഷ്യന്‍ നിയമങ്ങള്‍ ലംഘിച്ചതിന് ആയിരക്കണക്കിന് പേരെ പിടികൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *