തിരുവനന്തപുരം: പാറശാല ഷാരോണ്‍ കൊലക്കേസില്‍ പൊലീസിന് വീഴ്ചയുണ്ടായതില്‍ നടപടി. ഇതിന്‍റെ ഭാഗമായി പാറശാല സ്റ്റേഷനിലെ സി ഐ യെ വിജിലന്‍സിലേയ്ക്ക് സ്ഥലം മാറ്റി. സംസ്ഥാനത്തെ എസ് എച്ച് ഒമാര്‍ക്ക് കൂട്ട സ്ഥലം മാറ്റം നല്‍കുന്നതിന്‍റെ ഭാഗമായാണ് നടപടി. വിജിലന്‍സിലെയും വിവിധ പൊലീസ് സ്റ്റേഷനിലെയും അടക്കം 53 പൊലീസ് ഇന്‍സ്പെക്ടര്‍മാര്‍ക്കാണ് സ്ഥലം മാറ്റം. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ ഡി ജി പി അനില്‍കാന്ത് നല്‍കിയിരുന്നു.ഷാരോണ്‍ കൊലക്കേസില്‍ പാറശാല പൊലീസ് പ്രതികള്‍ക്കൊപ്പം ഒത്തുകളിച്ചെന്ന് ഷാരോണിന്‍റെ കുടുംബം ആരോപിച്ചിരുന്നു. അന്വേഷണം അട്ടിമറിക്കുന്നതിന് പാറശാല പൊലീസ് കൂട്ടുനിന്നുവെന്നും നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയുടെ ചാറ്റുകളില്‍ അന്വേഷണം നടത്തിയില്ലെന്നും ആദ്യഘട്ടത്തില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് ശ്രമിച്ചില്ലെന്നുമായിരുന്നു പ്രധാന ആരോപണം. ഇതിന് പിന്നാലെയായിരുന്നു കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഇതിനിടെ പാറശാല പൊലീസിനെ ന്യായീകരിച്ചുള്ള സി.ഐയുടെ ശബ്ദസന്ദേശം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതും ഏറെ വിവാദമായിരുന്നു.