ഷാരോണ്‍വധക്കേസ് : വിഷക്കുപ്പി കണ്ടെടുത്തു, വീട് സീല്‍ചെയ്തു

Kerala

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ നിര്‍ണ്ണായകമായ തെളിവ് ശേഖരിച്ച് പൊലീസ്. രാമവര്‍മ്മന്‍ ചിറയിലെ വീടിന് പരിസരത്തുള്ള കുളത്തില്‍ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു. ഗ്രീഷ്മയുടെ അമ്മാവനുമായി നടത്തിയ തിരച്ചിലിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. ഷാരോണ്‍ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ തെളിവുകള്‍ നശിപ്പിച്ചതിന് ഇരുവരെയും പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു.
ഗ്രീഷ്മ ഒറ്റക്ക് ഇത്ര ആസൂത്രിതമായി കൊല നടത്തില്ലെന്ന് തുടക്കം മുതല്‍ ഷാരോണ്‍ രാജിന്‍റെ കുടുംബം ഉറപ്പിച്ച് പറഞ്ഞിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവരെ കൂടിയാണ് ഇപ്പോള്‍ പൊലീസ് പ്രതി ചേര്‍ത്തത്. ഷാരോണിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാന്‍ അമ്മയും അമ്മാവനും ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍. ഇരുവരും ചേര്‍ന്ന് വിഷം ചേര്‍ത്ത കഷായത്തിന്‍റെ കുപ്പി നശിപ്പിച്ചുവെന്നും കണ്ടെത്തി.
ഷാരോണിന്‍റെ കൊലയില്‍ ഇനിയും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. തെളിവെടുപ്പിന് ശേഷം ഗ്രീഷ്മയുടെ വീട് പൊലീസ് സീല്‍ ചെയ്തു. വീട് സ്ഥിതി ചെയ്യുന്നത് തമിഴ്നാട് പരിധിയില്‍ ആയതിനാല്‍ തമിഴ്നാട് പോലീസിന്‍റെ സഹകരണത്തോടെയായിരുന്നു തെളിവെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *