തിരുവനന്തപുരം: വടകരയില്‍ നിന്ന് ലോക്സഭാംഗമായി വിജയിച്ച ഷാഫി പറമ്പില്‍ പാലക്കാട് നിയോജക മണ്ഡലം എംഎല്‍എ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എ.എന്‍. ഷംസീറിന്‍റെ ഓഫീസില്‍ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്. ഇതോടെ പാലക്കാട് നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, വി.ടി ബല്‍റാം എന്നിവരുടെ പേരുകളാണ് യു.ഡി.എഫില്‍ സജീവ പരിഗണനയിലുള്ളത്.