ന്യൂഡല്‍ഹി: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ചികിത്സ തേടിയത്.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയെ കാണാനെത്തിയിരുന്നു. പിന്നീട്, ഭാരത് ജോഡോ യാത്ര തുടരാനായി രാഹുല്‍ യു.പിയിലേക്ക് മടങ്ങി. എന്നാല്‍ പ്രിയങ്ക ഗാന്ധി യാത്രയില്‍ പങ്കെടുക്കാനായി തിരിച്ചിട്ടില്ല.ചൊവ്വാഴ്ചയാണ് ഭാരത് ജോഡോ യാത്ര യു.പിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസമാണ് യു.പിയിലെ പര്യടനം.