ബംഗളൂരു: ഏക?ദിന ലോകകപ്പില്‍ ശ്രീലങ്കയെ അനായാസം മറികടന്ന് ന്യുസിലന്‍ഡ് സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തി. ശ്രീലങ്ക കുറിച്ച 172 റണ്‍സ് വിജയലക്ഷ്യം 23.2 ഓവറില്‍ ന്യുസിലന്‍ഡ് മറികടന്നു.
ടോസ് നേടിയ ന്യുസിലന്‍ഡ് ശ്രീലങ്കയെ ബാറ്റിംഗിനയച്ചു. തുടക്കം മുതല്‍ അടിച്ചുതകര്‍ക്കാനുള്ള ശ്രീലങ്കയുടെ തീരുമാനം പാളി. ആദ്യ 10 ഓവറില്‍ 79 റണ്‍സ് നേടിയെങ്കിലും അഞ്ച് വിക്കറ്റുകള്‍ ലങ്ക നഷ്ടപ്പെടുത്തി. കുശാല്‍ പെരേര അര്‍ദ്ധ സെഞ്ച്വറി നേടി. ഒമ്പതാമനായി ക്രീസിലെത്തിയ മഹേഷ് തീക്ഷണ പുറത്താകാതെ നേടിയ 38 റണ്‍സാണ് ശ്രീലങ്കന്‍ ഇന്നിംഗ്സ് നീട്ടികൊണ്ടുപോയത്. 10-ാം വിക്കറ്റില്‍ ദില്‍ഷന്‍ മധുശങ്കയോടൊപ്പം 43 റണ്‍സും തീക്ഷണ കൂട്ടിച്ചേര്‍ത്തു.
ന്യുസിലന്‍ഡിന് ആദ്യ വിക്കറ്റില്‍ 86 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞു. പിന്നീട് അവര്‍ക്ക് തുടര്‍ച്ചയായി വിക്കറ്റ് നഷ്ടമായി. എങ്കിലും 26.4 ഓവര്‍ ബാക്കി വിജയം നേടി. ന്യൂസിലന്‍ഡിന്‍റെ സെമി സാധ്യത പാകിസ്താന്‍-ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍-ദക്ഷിണാഫ്രിക്ക മത്സരഫലങ്ങളെയും ആശ്രയിച്ചിരിക്കും.