കൊളംബോ: ആഭ്യന്തര പ്രതിസന്ധികളില്‍ ഉഴലുന്ന ശ്രീലങ്കയിലെ ടൂറിസം രംഗത്തിന് ഊര്‍ജം പകരാന്‍ ജാഫ്നയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു.ജൂലൈയില്‍ തന്നെ സര്‍വീസ് തുടങ്ങുമെന്ന് വ്യോമയാന മന്ത്രി നിര്‍മല്‍ സിരിപാല ഡിസില്‍വ അറിയിച്ചു.ഈവര്‍ഷം കുറഞ്ഞത് എട്ടുലക്ഷം സഞ്ചാരികളെയാണ് ഇനി രാജ്യത്തേക്ക് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.തമിഴ് ഭൂരിപക്ഷ മേഖലയായ ജാഫ്നയിലെ പലാലി വിമാനത്താവളത്തില്‍ നിന്നാണ് ഇന്ത്യയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നത്. നിലവില്‍ 75 സീറ്റുകളുള്ള വിമാനങ്ങള്‍ മാത്രമാകും സര്‍വീസ് നടത്തുക.റണ്‍വേ വികസിപ്പിച്ചാല്‍ കൂടുതല്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനാകും. ഇതിന് ഇന്ത്യയുടെ സഹായം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.