ധനുഷ്ക്കോടി: ശ്രീലങ്കയില്‍ നിന്നും അഭയാര്‍ഥികള്‍ വീണ്ടും രാമേശ്വരത്തെത്തി. ആന്‍റണി, ഭാര്യ രഞ്ജിത, മക്കള്‍ ജന്‍സിക, ആകാശ് എന്നിവരടങ്ങിയ നാലംഘ കുടുംബമാണ് എത്തിയത്.ശ്രീലങ്കയിലെ തലൈമാന്നാറില്‍ നിന്ന് സ്പീഡ് ബോട്ടിലാണ് ഇവര്‍ രാമേശ്വരത്ത് എത്തിയത്. ഇവരെ രമേശ്വരം മണ്ഡപം ക്യാംപിലെത്തിച്ചു.മണ്ണെണ്ണ ക്ഷാമം കാരണം കടലില്‍ പേയിട്ട് ഒന്നരമാസമായി. അരിക്കും മറ്റ് അവശ്യസാധനങ്ങള്‍ക്കും വലിയ വിലയാണ്. പട്ടിണി കിടന്ന് മരിക്കാന്‍ വയ്യാത്തത് കൊണ്ടാണ് ലങ്ക വിട്ടതെന്ന് ആന്‍റണി പറഞ്ഞു.ഇനിയും ധാരാളം പേര്‍ ലങ്ക വിട്ട് വരാന്‍ തയാറായി നില്‍ക്കുകയാണെന്ന് ആന്‍റണി അറിയിച്ചു. തമിഴ്നാട് സര്‍ക്കാര്‍ അഭയാര്‍ത്ഥികളായി പരിഗണിക്കണമെന്നാണ് ആന്‍റണിയുടെയും കുടുംബത്തിന്‍റെയും അഭ്യര്‍ഥന.