ശ്രീനിവാസന്‍ വധക്കേസ്: കൂടുതല്‍ പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

Top News

പാലാക്കാട്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് സംശയിക്കുന്നവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന.
വൈകീട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. കേസില്‍ കഴിഞ്ഞ ദിവസം പിടയിലായ ഇഖ്ബാല്‍, ഫയാസ് എന്നിവരുടെ തെളിവെടുപ്പാകും ഇന്ന് നടക്കും.മണ്ണൂരില്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലത്തും വീടുകളിലും കൊലപാതകം നടന്ന സ്ഥലത്തുമെത്തിച്ചാവും ഇവരുടെ തെളിവെടുപ്പ് നടത്തുക. കൊലപാതകം സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പട്ടാമ്ബി, തൃത്താല മേഖലയിലെ എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ ഞായറാഴ്ച പൊലീസ് പരിശോധന നടത്തിയിരുന്നു.
കൂടുതല്‍ പ്രതികള്‍ ഉടന്‍ വലയിലാകുമെന്നാണ് സൂചന. മൂന്ന് ഇരുചക്രവാഹനങ്ങളില്‍ എത്തിയ ആറുപേരാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്.ഏപ്രില്‍ 16ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശ്രീനിവാസന്‍റെ മേലാമുറി പള്ളിപ്പുറത്തെ എസ്.കെ.എസ് ഓട്ടോസ് എന്ന സ്ഥാപനത്തില്‍വെച്ചാണ് കൊല നടന്നത്. മൂന്ന് പേര്‍ കടയില്‍ കയറി വെട്ടുകയും മറ്റു മൂന്ന് പേര്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു നിര്‍ത്തുകയുമായിരുന്നു. ഇവരടക്കം 12 പേര്‍ കൊലപാതക സംഘത്തില്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച സൂചന.

Leave a Reply

Your email address will not be published. Required fields are marked *