ശ്രീനിവാസന്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Top News

പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പാലക്കാട് ശംഖുവാരത്തോട് സ്വദേശി കാജാ ഹുസൈന്‍ എന്ന റോബര്‍ട്ട് കാജയാണ് പിടിയിലായത്.പിഎഫ്ഐ മുന്‍ ഏരിയാ റിപ്പോര്‍ട്ടാണ്.എലപ്പുള്ളിയില്‍ പോപ്പുലര്‍ഫ്രണ്ട് നേതാവ് സുബൈര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ വര്‍ഷം ഏപ്രില്‍ 16ന് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ കടയില്‍ കയറി വെട്ടിക്കൊന്നത്.ആര്‍എസ്എസ് നേതാവ് എലപ്പുള്ളി സ്വദേശി സഞ്ജിതിനെ കൊലപ്പെടുത്തിയതിന്‍റെ പ്രതികാരമായിരുന്നു സുബൈര്‍ വധം. സുബൈര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ശ്രീനിവാസനെ കൊലപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *