കാഞ്ഞിരപ്പള്ളി : അമല്‍ ജ്യോതി എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്‍റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ശ്രദ്ധയുടെ ആത്മഹത്യാക്കുറിപ്പ് അന്വേഷക സംഘത്തിന് ലഭിച്ചുവെന്നും ആരെയും കുറ്റപ്പെടുത്തുന്ന ഒന്നും കുറിപ്പില്‍ ഉണ്ടായിരുന്നില്ലെന്നും കോട്ടയം എസ്.പി കെ. കാര്‍ത്തിക് പറഞ്ഞു. വിദ്യാര്‍ത്ഥിനിയുടെ ഹോസ്റ്റല്‍ മുറിയില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.
‘ഞാന്‍ പോകുന്നു ‘ എന്ന് മാത്രമാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. മറ്റൊന്നും കുറിപ്പില്‍ ഉണ്ടായിരുന്നില്ല. ആത്മഹത്യയുടെ കാരണം കണ്ടെത്തുന്നതിനായി സമഗ്ര അന്വേഷണം നടത്തുമെന്നും കോട്ടയം എസ്.പി കൂട്ടിച്ചേര്‍ത്തു.
അമല്‍ ജ്യോതി എന്‍ജിനിയറിംഗ് കോളേജില്‍ ഫുഡ് ടെക്നോളജി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ ശ്രദ്ധയെ കഴിഞ്ഞ വെളളിയാഴ്ചയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ശ്രദ്ധയെ ആത്മഹത്യയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോളജില്‍ വ്യാപക പ്രതിഷേധം നടത്തിയിരുന്നു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവും സഹകരണ മന്ത്രി വി.എന്‍ വാസവനുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം സമരം പിന്‍വലിച്ചിരുന്നു.