കൊളംബോ: ചൈനയുടെ ചതിയാല്‍ സാമ്ബത്തിക പ്രതിസന്ധിയില്‍ തകര്‍ന്ന ശ്രീലങ്ക, എല്ലാ കാര്യത്തിനും ഇന്ത്യയെ തന്നെ ആശ്രയിക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ്.അന്താരാഷ്ട്ര നാണ്യനിധിയില്‍ നിന്നും കടം വാങ്ങാന്‍ തയ്യാറെടുത്തതിന്‍റെ പേരില്‍ ചൈന അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ്, ഇന്ത്യയോട് അവശ്യസാധനങ്ങള്‍ എത്തിക്കണ മെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.ഭക്ഷ്യ വസ്തുക്കള്‍, ഇന്ധനം, മരുന്നുകള്‍, നിര്‍മ്മാണ സാമഗ്രികള്‍, മൃഗങ്ങള്‍ക്കായുള്ള ഭക്ഷ്യ വസ്തുക്കള്‍, വ്യവസായങ്ങള്‍ക്കാവശ്യമുള്ള അസംസ്കൃത വസ്തുക്കള്‍ എന്നിവടക്കം ഏഴ് സാമഗ്രികളാണ് ശ്രീലങ്ക അടിയന്തിരമായി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നേരിട്ടാണ് ശ്രീലങ്ക സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. 1948ലെ അവസ്ഥയിലേക്കാണ് ശ്രീലങ്ക മൂക്കുകുത്തിയിരിക്കുന്നത്. എത്ര സമ്ബാദിച്ചാലും ചൈനയുടെ കടം തിരിച്ചടയ്ക്കാനാകില്ലെന്ന അവസ്ഥയാണ് ശ്രീലങ്കയുടേത്.സാമ്ബത്തിക സമ്മര്‍ദ്ദം കാരണം ഏറ്റവും അനിവാര്യമായ സാധാനങ്ങള്‍ മാത്രമേ ഇറക്കുമതി ചെയ്യാന്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളു. ജനുവരി മുതല്‍ ഇന്ത്യ വന്‍തോതിലുള്ള സാമ്ബത്തിക സഹായമാണ് ശ്രീലങ്കയ്ക്ക് നല്‍കുന്നത്. ജനുവരിയില്‍ 7ലക്ഷം കോടി അടിയന്തിര സഹായമായി ഇന്ത്യ നല്‍കി. തുടര്‍ന്ന് 3800 കോടി പെട്രോളിയം വാങ്ങാന്‍ മാത്രമായും നല്‍കിക്കഴിഞ്ഞു. ഇത് കൂടാതെയാണ്, കടമായി ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ഒരുങ്ങുന്നത്. ശ്രീലങ്കയിലെ വാണിജ്യ സമൂഹമാണ് ഇന്ത്യയിലേക്ക് ഇറക്കുമതിക്കായി എല്ലാ നീക്കങ്ങളും നടത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ള വ്യാപാരികള്‍ സ്റ്റേറ്റ് ബാങ്കുമായി ശ്രീലങ്കയ്ക്ക് വ്യാപാര സംബന്ധമായ കടം നല്‍കുന്ന വിഷയത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ വ്യവസായ വകുപ്പ് മേല്‍നോട്ടം വഹിക്കുന്ന വിഷയത്തില്‍, കേന്ദ്രസര്‍ക്കാര്‍ അനുമതിയ്ക്കനുസരിച്ച് ഘട്ടംഘട്ടമായി സാധനങ്ങള്‍ കയറ്റുമതി ചെയ്യും.