കണ്ണൂര്‍: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ വട്ടമിട്ട് പറക്കാറുണ്ടെന്നും ശിവശങ്കറിന്‍റെ അറസ്റ്റ് അതിന്‍റെ ഭാഗമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.ലൈഫ് മിഷന്‍ കോഴ കേസില്‍ ശിവശങ്കര്‍ കുറ്റാരോപിതന്‍ മാത്രമാണ്. അന്വേഷണത്തെ ആരും എതിര്‍ത്തിട്ടില്ല. അത് അതിന്‍റെ വഴിക്ക് നടക്കട്ടെ.
ഇന്ധന നികുതി താത്കാലിക സംവിധാനം മാത്രമാണ്. അത് നീണ്ടകാലം തുടരാന്‍ ഉദ്ദേശിക്കുന്നില്ല. മന്ത്രി പി. പ്രസാദിന്‍റെ ഇസ്രായേല്‍ സന്ദര്‍ശനത്തിന് രാഷ്ട്രീയ വിലക്കില്ലെന്നും നിയമസഭ സബ് കമ്മിറ്റി ചേരുന്ന സമയമായതിനാല്‍ മാത്രമാണ് മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചതെന്നും കാനം പറഞ്ഞു