കൊച്ചി: ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു. 99 വയസ്സായിരുന്നു. വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം.
ദീര്‍ഘനാള്‍ ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്‍റായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് അദ്ദേഹത്തെ സമാധിയിരുത്തും. രണ്ട് വര്‍ഷത്തോളമായി ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സ്വാമി പ്രകാശാനനന്ദ.
1922 ഡിസംബറിലാണ് ജനനം. 23 മത്തെ വയസ്സിലാണ് അദ്ദേഹം സന്യാസ ദീക്ഷ സ്വീകരിച്ചത്. വേദപണ്ഡിതനായിരുന്നു. 1977ല്‍ ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായും 2006 മുതല്‍ പത്തുവര്‍ഷം ട്രസ്റ്റ് പ്രസിഡന്‍റായും പ്രവര്‍ത്തിച്ചു.