മലപ്പുറം: കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍ എം.പി പാണക്കാട്ടെത്തി. പാണക്കാട് സാദിഖ് അലി തങ്ങളുമായും കുഞ്ഞാലിക്കുട്ടി എംഎല്‍എയുമായും കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ഡിസിസി ഓഫീസിലെത്തിയ തരൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തി.
വര്‍ഗീയതക്ക് എതിരെ എല്ലാവരേയും കൂട്ടികൊണ്ട് ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. അതുതന്നെയാണ് കോണ്‍ഗ്രസ് നിലപാടും അതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് നല്ലതാണെന്നും ശശി തരൂര്‍ പറഞ്ഞു.
പതിവ് കൂടിക്കാഴ്ചയാണെന്നും മുമ്പും തരൂര്‍ പാണക്കാട് എത്തിയിട്ടുണ്ടെന്നും സാദിഖ് അലിയും കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. പൊതു രാഷ്ട്രീയവിഷയങ്ങളും ചര്‍ച്ചയായി. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവര്‍ തരൂരിനെ സ്വീകരിച്ചു. തരൂരിനൊപ്പം എം.കെ.രാഘവന്‍ എം. പിയും ഉണ്ടായിരുന്നു