വിവാദങ്ങളില്‍ തന്നെ വില്ലനാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചുവെന്നും സതീശന്‍
കൊച്ചി: ശശി തരൂരുമായി പ്രശ്നങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി .സതീശന്‍. ശശി തരൂരിനോട് ഇഷ്ടവും ബഹുമാനവുമാണ്. തരൂരിന്‍റെ അറിവിനോട് തനിക്ക് അസൂയയുണ്ട്.വിവാദങ്ങളില്‍ തന്നെ വില്ലനാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്നും വി. ഡി.സതീശന്‍ കുറ്റപ്പെടുത്തി. പ്രഫഷണല്‍ കോണ്‍ഗ്രസ് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശശിതരൂര്‍ വിഷയത്തില്‍ ഭിന്നത കണ്ടെത്താനാണ് മാധ്യമങ്ങളുടെ ശ്രമം. തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ തരൂരിനെ താന്‍ ഗൗനിച്ചില്ലെന്ന രീതിയില്‍ മാധ്യമങ്ങള്‍ ചിത്രീകരിച്ചു. ഹയാത്ത് ഹോട്ടല്‍ ഉദ്ഘാടനത്തിന് ആദ്യം കണ്ടപ്പോള്‍ ശശി തരൂരിനെ എണീറ്റ് നിന്നു അഭിവാദ്യം ചെയ്തതാണ്. പിന്നെ വീണ്ടും വേദിയില്‍ കണ്ടപ്പോള്‍ ആദ്യം കണ്ട രീതിയില്‍ സംസാരിക്കണമെങ്കില്‍ താന്‍ അഭിനയിക്കണമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.
ശശി തരൂരിനോട് അസൂയ ഉണ്ടെന്ന് പറഞ്ഞത് തനിക്ക് ഇല്ലാത്ത കഴിവുകളുള്ള ആളെന്ന രീതിയിലാണ് . ഓരോ കഥയിലും ഒരു വില്ലനുണ്ട്. ഈ കഥയില്‍ താന്‍ വില്ലന്‍ ആയി എന്നും അദ്ദേഹം പറഞ്ഞു.