ശര്‍മിള കഡപ്പ മണ്ഡലത്തില്‍

Top News

താരീഖ് അന്‍വര്‍ കതിഹാര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകും

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള 17 സ്ഥാനാര്‍ത്ഥികളെക്കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പാര്‍ട്ടി പുറത്തിറക്കിയ 11-ാമത്തെ ലിസ്റ്റില്‍ ആന്ധപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ വൈ.എസ്. ശര്‍മിളയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും ഉള്‍പ്പെടുന്നു. ശര്‍മിള ആന്ധ്രയിലെ കഡപ്പ മണ്ഡലത്തില്‍നിന്നാണ് ജനവിധി തേടുക. താരീഖ് അന്‍വര്‍ ബിഹാറിലെ കതിഹാര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകും.മുന്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ രാജശേഖര റെഡ്ഡിയുടെ മകളായ ശര്‍മിള ഇക്കഴിഞ്ഞ ജനുവരിയിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പിന്നാലെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷയായി നിയമിക്കപ്പെടുകയായിരുന്നു. സഹോദരനും ആന്ധ്ര മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായാണ് കോണ്‍ഗ്രസ് നേരിട്ട് ഏറ്റുമുട്ടുന്നത്. റെഡ്ഡിമാരുടെ ശക്തികേന്ദ്രമായ കഡപ്പയില്‍ ഉറ്റ ബന്ധുവായ അവിനാഷ് റെഡ്ഡിയാണ് ശര്‍മിളക്ക് എതിരായി വൈ.എസ്.ആര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ളത്.ഒഡിഷയിലെ എട്ടും ആന്ധ്രയിലെ അഞ്ചും മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിമാരാണ് ചൊവ്വാഴ്ച വൈകീട്ട് പുറത്തിറക്കിയ ലിസ്റ്റിലുള്ളത്. ബിഹാറിലെ മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കു പുറമെ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി ഡോ. മുനീഷ് തമാങ്ങിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.
എം.എം. പല്ലംരാജു ആന്ധ്രയിലെ കാക്കിനഡ മണ്ഡലത്തില്‍ ജനവിധി തേടുമ്പോള്‍ ഗിഡുഗു രുദ്ര രാജു രാജമുന്ദ്രിയിലും പി.ജ. രാംപുല്ലയ്യ യാദവ് കുര്‍ണൂലിലും മത്സരിക്കും. ബപത്ല സംവരണ മണ്ഡലത്തില്‍ ജെ.ഡി. ശീലമാണ് സ്ഥാനാര്‍ത്ഥി. ബലഹാറില്‍ കിഷന്‍ഗഞ്ചില്‍ മുഹമ്മദ് ജാവേദും ഭഗല്‍പൂരില്‍ അജീത് ശര്‍മയും സ്ഥാനാര്‍ത്ഥികളാവും.

Leave a Reply

Your email address will not be published. Required fields are marked *