ന്യൂഡല്‍ഹി: പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള പ്രവാസികള്‍ക്കും ആഗോളമായുള്ള ശബരിമല ഭക്തര്‍ക്കും ഗുണകരമാകുന്ന തീരുമാനത്തിന്‍റെ ആദ്യ പടിയായി ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറന്‍സ് അനുമതി.വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത് പ്രധാനമന്ത്രി തന്നെയാണ്.
സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്‍റെ ട്വീറ്റാണ് പ്രധാനമന്ത്രി പങ്കുവെച്ചത്. അദ്ധ്യാത്മിക വിനോദ സഞ്ചാരത്തിന് സന്തോഷവാര്‍ത്ത എന്ന തലക്കെട്ടോടെയാണ് ട്വീറ്റ്. കഴിഞ്ഞ ദിവസമാണ് വ്യോമയാന മന്ത്രാലയം ഇതിന് അനുമതി നല്‍കിയത്.
നെടുമ്പാശേരിക്ക് ഒരു ഫീഡര്‍ വിമാനത്താവളം എന്ന ആശയത്തില്‍ വിഭാവനം ചെയ്ത പദ്ധതിയാണ് രാജ്യാന്തര വിമാനത്താവളമാകുന്നത്. വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയ ചെറുവള്ളിയില്‍ നിന്ന് ശബരിമലയിലേയ്ക്കുള്ള ദൂരം 48 കിലോമീറ്ററാണ്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നും ശബരിമലയിലേക്ക് തീര്‍ത്ഥാടകര്‍ക്ക് യാത്ര ഇത് എളുപ്പമാക്കും. ശബരിമല യിലേക്ക് എത്തുന്ന വിദേശ തീര്‍ത്ഥാടകരുടെ എണ്ണം കൂടും. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ റണ്‍വേയാണ് പദ്ധതിയില്‍ ലക്ഷ്യമിടുന്നത്.
