ശബരിമല, പൗരത്വനിയമ കേസുകള്‍
പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം

Kerala

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം, പൗരത്വനിയമം എന്നിവയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ശബരിമല വിഷയത്തില്‍ 2300ലധികം കേസുകളായിരിക്കും പിന്‍വലിക്കുക. ശബരിമല കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. അധികാരത്തില്‍ വന്നാല്‍ ഈ കേസുകള്‍ പിന്‍വലിക്കുമെന്ന് യുഡിഎഫും നിലപാടെടുത്തിരുന്നു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസും ആവശ്യപ്പെട്ടിരുന്നു.ഇതോടെ ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകളാണ് പിന്‍വലിക്കുന്നത്.നാമജപഘോഷയാത്രയില്‍ പങ്കെടുത്ത സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ഒട്ടേറെ വിശ്വാസികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കേസുകള്‍ കാരണം പലര്‍ക്കും ജോലിക്ക് അപേക്ഷിക്കാനാകാത്ത അവസ്ഥയുണ്ടെന്നും എന്‍എസ്എസ് ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *