ശബരിമല തീര്‍ത്ഥാടകരെ നിയന്ത്രിക്കാന്‍ താത്കാലിക പൊലീസുകാരെ നിയമിക്കും

Top News

പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനായി താത്ക്കാലിക പൊലീസുകാരെ നിയോഗിക്കാന്‍ നടപടി. മണ്ഡലമാസം ആരംഭിച്ചതോടെ ഭക്തജനങ്ങളെ നിയന്ത്രിക്കാനായി ആവശ്യത്തിന് പൊലീസുകാരില്ലാത്തത് പരിഹരിക്കാനാണ് താത്കാലിക പൊലീസുകാരെ നിയോഗിക്കുന്നത്.660 രൂപ ദിവസ വേതനത്തില്‍ രണ്ട് മാസത്തേയ്ക്കാണ് താത്കാലിക പൊലീസ് സേവനം തിരുവനന്തപുരം, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ലഭ്യമാകുക.വിമുക്ത ഭടന്‍മാര്‍, സേനയില്‍ നിന്നും വിരമിച്ച പൊലീസുകാര്‍, എന്‍സിസി കേഡറ്റുകള്‍ കൂടാതെ വനിതകളെ അടക്കം നിയോഗിക്കാനാണ് തീരുമാനം. ഇതിനെ സാധൂകരിക്കുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. സന്നിധാനത്തും പരിസരത്തുമായി 1250 പൊലീസുകാരെയാണ് നിലവില്‍ വിന്യസിച്ചിട്ടുള്ളത്. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമ്ബോള്‍ ഡ്യൂട്ടിയിലെത്തുന്ന പൊലീസുകാരുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും. ഇതിന് പുറമേയാണ് താത്കാലിക പൊലീസുകാരെ ദിവസവേതന അടിസ്ഥാനത്തില്‍ വിന്യസിക്കുന്നത്.
അതേ സമയം നടതുറന്ന ആദ്യ ദിനത്തില്‍ത്തന്നെ ശബരിമലയിലേക്ക് ഒഴുകിയെത്തിയത് പതിനായിരത്തിലധികം ഭക്തരാണ്. വൃശ്ചികം ഒന്നായ ഇന്നാണ് തീര്‍ത്ഥാടനം ആരംഭിക്കുന്നതെങ്കിലും ഇന്നലെ നട അടയ്ക്കുംവരെ ഭക്തര്‍ എത്തിക്കൊണ്ടിരുന്നു.ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കാണ് നട തുറന്നത്. പുതുതായി സ്ഥാനമേറ്റ മേല്‍ശാന്തി കെ.ജയരാമന്‍ നമ്ബൂതിരിയാണ് ശ്രീകോവില്‍ തുറന്നു ദീപം തെളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *