ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു

Top News

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. നിലയ്ക്കലിന് സമീപം ഇലവുങ്കലില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു അപകടം.തമിഴ്നാട്ടില്‍ നിന്നെത്തിയ അയ്യപ്പഭക്തരാണ് അപകടത്തില്‍പ്പെട്ടത്. ഇലവുങ്കല്‍-എരുമേലി റോഡിലെ മൂന്നാംവളവില്‍ വച്ച് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. 68 പേരാണ് ബസിലുണ്ടായിരുന്നത്. ഇവര്‍ തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ നിന്നുള്ളവരാണെന്നാണ് വിവരം.
ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങിയ തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ അടക്കം നിരവധി പേരുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. ബസില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെടുത്തെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അപകടവിവരമറിഞ്ഞ് നാട്ടുകാരും പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൊലീസും അഗ്നിശമനാസേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്കും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേയ്ക്കും മാറ്റി. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *