ശബരിമലയില്‍ 18 കോടി അധിക വരുമാനം

Top News

പത്തനംതിട്ട: ശബരിമലയിലെ ഇത്തവണത്തെ വരുമാനം കഴിഞ്ഞ തവണത്തെക്കാള്‍ കുറവല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ്പി. എസ്.പ്രശാന്ത്. ഈ സീസണിലെ 39 ദിവസത്തെ കണക്കില്‍ കുത്തക ലേല തുക കൂടി കൂട്ടിയപ്പോള്‍ കഴിഞ്ഞ തവണത്തെക്കാള്‍ 18 കോടിയിലേറെ വരുമാനം കൂടുതലാണെന്നാണ് ദേവസ്വം പ്രസിഡന്‍റ് വ്യക്തമാക്കിയത്. നാണയങ്ങള്‍ കൂടി എണ്ണുമ്പോള്‍ 10 കോടി പിന്നെയും കൂടുമെന്നും അദ്ദേഹം വിവരിച്ചു.
ഇത്തവണത്തെ കുത്തക ലേല തുകയുടെ വിശദാംശങ്ങളും തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ് പങ്കുവച്ചു. സെപ്തംബര്‍ മാസത്തില്‍ 36924099 രൂപയും ഒക്ടോബര്‍ മാസത്തില്‍ 167593260 രൂപയും നവംബര്‍ 17 വരെയുള്ള ദിവസങ്ങളില്‍ 169527648 രൂപയുമാണ് കുത്തക ലേല തുകയായി ലഭിച്ചത്. അതായത് ആകെ 374045007 രൂപ ലഭിച്ചെന്നും അദ്ദേഹം വിവരിച്ചു. അങ്ങനെ കുത്തകലേല തുക കൂടി വരുമാനത്തില്‍ കൂട്ടുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കള്‍ 18 കോടിയിലേറെ ഇത്തവണ വരുമാനം അധികമാണെന്നും പി.എസ്. പ്രശാന്ത് വിശദീകരിച്ചു. കൃത്യമായി പറഞ്ഞാല്‍ 187251461 കോടി രൂപയുടെ വര്‍ധനവാണ് ഇത്തവണയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞദിവസം ശബരിമലയിലെ വരുമാനം കഴിഞ്ഞ തവണത്തേക്കാള്‍ 18 കോടി കുറവാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡിന്‍റെ പുതിയ കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *