ശബരിമല: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ ക്രിയാകത്മമായ ഇടപെടല്‍ നടത്താന്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ തീരുമാനം. ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികളുമായി വരുന്നവര്‍ക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്താനും തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ഉയര്‍ന്ന വന്ന പരാതികള്‍ രണ്ടു ദിവസത്തിനുള്ളില്‍ പരിഹരിക്കാനും അവലോകന യോഗത്തില്‍ തീരുമാനമായി.
ഭക്തര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത് കണക്കിലെടുത്താണ് അവലോകന യോഗം ചേര്‍ന്നതെന്നും സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ഭക്തരാണ് ദിനംപ്രതി തീര്‍ത്ഥാടനത്തിന് എത്തുന്നതെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ തുടങ്ങിയതായി അദ്ദേഹം അറിയിച്ചു.