പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കൈവരി തകര്‍ന്നു. ശ്രീകോവിലിന് അടുത്തുണ്ടായ തിരക്കിനിടെയാണ് സംഭവം നടന്നത്.അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.
സോപാനത്ത് ഫ്ളൈ ഓവറില്‍ നിന്ന് ശ്രീകോവിലിലേയ്ക്ക് ഇറങ്ങുന്ന ഭാഗത്താണ് കൈവരി തകര്‍ന്നുവീണത്. ഇത് നേരത്തെതന്നെ അപകടം ഉണ്ടാകാവുന്ന അവസ്ഥയിലായിരുന്നു. ദേവസ്വം ബോര്‍ഡ് വെല്‍ഡ് ചെയ്ത് വച്ചിരിക്കുകയായിരുന്ന കൈവരിയാണ് തകര്‍ന്നത്. സംഭവസമയം സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. തീര്‍ത്ഥാടകര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
മകരവിളക്ക് അടുത്തതോടെ ശബരിമലയില്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ക്യൂവില്‍ പത്തു മണിക്കൂര്‍വരെ നില്‍ക്കേണ്ടി വരുമെന്നറിഞ്ഞ് ചെന്നൈയില്‍ നിന്ന് എത്തിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ള 35 അംഗ തീര്‍ത്ഥാടകസംഘം ശബരിമല ദര്‍ശനത്തിന് കാത്തുനില്‍ക്കാതെ കഴിഞ്ഞദിവസം മടങ്ങിപ്പോയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറിന് പമ്പയില്‍ എത്തിയ സംഘമാണ് മടങ്ങിയത