പത്തനംതിട്ട: കീടനാശിനിയിട്ട ഏലയ്ക്ക അടങ്ങിയ അരവണ പ്രസാദം വിതരണം ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ശബരിമലയില്‍ അരവണ പ്രസാദ വിതരണം നിര്‍ത്തിവയ്ക്കുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.അനന്തഗോപന്‍.ഹൈക്കോടതി നിര്‍ദ്ദേശം അനുസരിക്കുന്നതായി അറിയിച്ച ദേവസ്വം പ്രസിഡന്‍റ് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമാകും തുടര്‍ നടപടികളെന്ന് വ്യക്തമാക്കി.
ഏലയ്ക്ക ഇല്ലാത്ത അരവണ നാളെമുതല്‍ വിതരണം ചെയ്യുമെന്ന് ദേവസ്വം പ്രസിഡന്‍റ് അറിയിച്ചു. ജൈവ ഏലയ്ക്ക് എത്തിക്കാനുളള ശ്രമം നടത്തുമെന്നും ഏലയ്ക്കയിടാതെ തന്നെ ബോര്‍ഡിന് അരവണ നിര്‍മ്മിക്കാമെന്നും സ്പൈസസ് ബോര്‍ഡുമായി കൂടിയാലോചന നടത്തി ഇക്കാര്യം തീരുമാനിക്കുമെന്നും അനന്തഗോപന്‍ അറിയിച്ചു. പ്രസിഡന്‍റിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ശബരിമലയില്‍ അരവണ വിതരണം നിര്‍ത്തിവച്ചു.