പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ എക്സൈസിന്‍റെ താത്കാലിക റേഞ്ച് ഓഫീസുകള്‍ ആരംഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജഷ് അറിയിച്ചു. നവംബര്‍ 14മുതല്‍ ജനുവരി 22 വരെയാകും റേഞ്ചിന്‍റെ പ്രവര്‍ത്തനം. അബ്കാരി ആക്ട് 9 പ്രകാരം ഈ ഓഫീസ് പരിധികള്‍ മദ്യനിരോധിത മേഖലയായിരിക്കും. ശബരിമലയിലും സമീപ പ്രദേശങ്ങളിലും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ എന്‍ഫോഴ്സ്മെന്‍റ് നടപടികള്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ലഹരിമുക്തമായ ഉത്സവകാലം ഉറപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.